2020 മേയ് 27, ബുധനാഴ്‌ച

വറ്റിപ്പോയ വാക്കുകൾ

നമ്മളിൽ ആരിൽ നിന്നാണ് ആദ്യം
മൗനത്തിന്റെ തീക്കനൽ
വാക്കുകൾക്കു മേലെ വീണ്
ആളിപ്പടർന്നത്?

തീ കെടുത്താൻ,
നമ്മൾ പരസ്പരം പകരാൻ
അന്നേ കരുതി വെച്ച വാക്കുകളെല്ലാം
എന്നേ വറ്റിപ്പോയല്ലോ!