2020 മേയ് 25, തിങ്കളാഴ്‌ച

നിര തെറ്റിച്ചു പറന്നവർ

നിര തെറ്റിച്ചു പറക്കുന്നത്
എപ്പോഴും
ചില താന്തോന്നിപ്പക്ഷികളാണ്.

എങ്കിലും,
പതിവു വഴികൾക്കപ്പുറവും
വിശാലമായ ആകാശമുണ്ടെന്ന്,
അവിടെയല്ലാം പറക്കാമെന്ന്,
ആകാശത്തിന് അതിരുകളില്ലെന്ന്,
നിര തെറ്റിയാലും
ആകാശം ഇടിഞ്ഞു വീഴില്ലെന്ന്
കണ്ടെത്തിയത്
അവയായിരുന്നു!