ഇത്തിരി കനൽ കൊണ്ട്
ആകാശം തീർക്കുന്ന
ജ്വാലകളാണ് അന്തിവെട്ടം
ഉജ്ജ്വലമായൊരു
പകലിന്റെ ഓർമയായി,
കെട്ടു പോകാൻ മനസ്സില്ലാതെ
വീണ്ടും കത്തിപ്പടരാൻ
ശ്രമിക്കുന്ന
തീച്ചീളുകളാണ് അന്തിവെട്ടം
കെട്ടു പോകാൻ മനസ്സില്ലാതെ
വീണ്ടും കത്തിപ്പടരാൻ
ശ്രമിക്കുന്ന
തീച്ചീളുകളാണ് അന്തിവെട്ടം
തളർന്നു വീഴുമ്പോഴും
വിറയാർന്ന ചുണ്ടുകളിൽ
നിന്നിടറി വീഴുന്ന
പകൽപേച്ചാണ് അന്തിവെട്ടം
നിന്നിടറി വീഴുന്ന
പകൽപേച്ചാണ് അന്തിവെട്ടം
ഇനിയും വരാമെന്ന
പ്രതീക്ഷകൾ
ആരോ വിളക്കായി
കൊളുത്തുന്നതാണ് അന്തിവെട്ടം
ആരോ വിളക്കായി
കൊളുത്തുന്നതാണ് അന്തിവെട്ടം
ഒടുവിൽ ഇരുട്ടിലേക്ക്
പറന്നകലവേ
പകൽക്കിളി പൊഴിച്ചിട്ട
തീത്തൂവലാണ് അന്തിവെട്ടം.
പകൽക്കിളി പൊഴിച്ചിട്ട
തീത്തൂവലാണ് അന്തിവെട്ടം.