2020 മേയ് 14, വ്യാഴാഴ്‌ച

അസമയത്തെ അതിഥി

അസമയത്തൊരു
അതിഥി വന്നു.
തൂവെള്ള നിറമായിരുന്നു.
കൈകൾക്ക്
മഞ്ഞിന്റെ
തണുപ്പുണ്ടായിരുന്നു.
ശ്വാസത്തിന്
കർപ്പൂരത്തിന്റെ
ഗന്ധമുണ്ടായിരുന്നു.
ശബ്ദത്തിന്
നിലവിളികളുടെ
ആഴമുണ്ടായിരുന്നു.
മുഖത്ത് അക്ഷമ
പ്രകടമായിരുന്നു.

അതുകൊണ്ടു തന്നെ,
ആരോടും ഒരു വാക്കു
പറയാതെ,
വസ്ത്രം പോലും
മാറാതെ
ആ പാതിരാത്രി
അയാൾ അതിഥിക്കൊപ്പം
ഇരുട്ടിലേക്കിറങ്ങി നടന്നു.