2020 മേയ് 13, ബുധനാഴ്‌ച

വേനൽക്കിനാവുകൾ


നടവരമ്പത്ത് മിഴിവോടെ
വെയിൽപൊട്ടായ് വീണിട്ടും
ഗുൽമോഹർ പൂക്കൾക്ക്
ഹൃദയം കൊടുത്തിട്ടും
ഒരു ചെറുകാറ്റായ്
പ്രണയാർദ്രമായിട്ടും
വെയിൽപ്പൊന്നുരുക്കി
കണിക്കൊന്ന തീർത്തിട്ടും
മാമ്പൂ മണക്കുന്ന
ഇടവഴിയോരത്ത്
നീർച്ചാലിൽ നീലാകാശക്കീറായ്
തെളിഞ്ഞിട്ടും
ഇത്തിരി ചൂടേറ്റാരോ
വേനലിനെ പ്രാകി:
"നശിച്ചൊരു എരിവേനൽ"

എന്നിട്ടും മാമ്പൂവായ്,
വിഷുക്കിളിപ്പാട്ടായ്,
കണിക്കൊന്നയായങ്ങനെ
വേനൽക്കിനാക്കൾ പൂക്കുന്നു.