2020 മേയ് 12, ചൊവ്വാഴ്ച

ജാലകങ്ങൾ പറയുന്നത്

ജാലകങ്ങൾക്ക്
പറയാനുണ്ടാകും
പല കഥകൾ

ഇരുട്ടറയിലകപ്പെട്ടവർ
വെളിച്ചത്തെ നോക്കി
ആകാശത്തോളം
സ്വപ്നം കണ്ടതിന്റെ,

ഒറ്റപ്പെട്ടു പോയവർ
വഴിക്കണ്ണുമായി
പ്രതീക്ഷയോടെ 
നിന്നതിന്റെ,

പ്രണയിച്ചവർ
നിലാവിനെ നോക്കി
പ്രണയാർദ്രമായതിന്റെ,

ദുഃഖിതരായവർ
രാത്രിമഴ നോക്കി
നെടുവീർപ്പിട്ടതിന്റെ
അനേകായിരം കഥകൾ.