രാത്രി നിറയെ
ഇരുട്ടിന്റെ മഴയാണ്.
തുള്ളികൾക്ക്
ചീവീടിന്റെ ശബ്ദവും.
എത്ര നനഞ്ഞാലും
ഒരു വെളിച്ചക്കീറു മതി
എല്ലാം ഉണക്കാൻ.
കുടയ്ക്കു പകരം
ടോർച്ച് പിടിച്ചാൽ
ഇരുട്ടു നനയാതെ നോക്കാം.
ഇരുട്ടിന്റെ ചെറിയ കണങ്ങൾ
ടോർച്ചിനു ചുറ്റും
ചിതറി വീഴുന്നത് കാണാം.
ഇരുട്ടിന്റെ മഴയാണ്.
തുള്ളികൾക്ക്
ചീവീടിന്റെ ശബ്ദവും.
എത്ര നനഞ്ഞാലും
ഒരു വെളിച്ചക്കീറു മതി
എല്ലാം ഉണക്കാൻ.
കുടയ്ക്കു പകരം
ടോർച്ച് പിടിച്ചാൽ
ഇരുട്ടു നനയാതെ നോക്കാം.
ഇരുട്ടിന്റെ ചെറിയ കണങ്ങൾ
ടോർച്ചിനു ചുറ്റും
ചിതറി വീഴുന്നത് കാണാം.
തിരി മുറിയാതെ
ഇരുട്ട് പെയ്തോട്ടെ
ഒരു തിരി മതിയല്ലോ
ഇരുട്ട് പെയ്തോട്ടെ
ഒരു തിരി മതിയല്ലോ
ഇരുട്ടകറ്റാൻ.
രാത്രി മുഴുക്കെ
കൊടിയ മഴയാണെന്നാണോ?
സാരമില്ല
ഇടയ്ക്ക് നിലാവിന്റെ
വെയിലാളും.
കൊടിയ മഴയാണെന്നാണോ?
സാരമില്ല
ഇടയ്ക്ക് നിലാവിന്റെ
വെയിലാളും.
ഇത്രയും പറഞ്ഞിട്ടും
രാത്രിയോടുള്ള പേടി മാറിയില്ലേ ?
രാത്രി, പകൽ പോലെത്തന്നെയാണ്
പകലിനേക്കാൾ സുന്ദരം .
രാത്രിയാവട്ടെ
നമുക്ക് പതിയെ
രാത്രിയിലേക്കിറങ്ങി നടക്കാം.
പിന്നെ,
ഉണരുമെന്ന ആദിയില്ലാതെ
ഉറങ്ങാം
രാത്രിയോടുള്ള പേടി മാറിയില്ലേ ?
രാത്രി, പകൽ പോലെത്തന്നെയാണ്
പകലിനേക്കാൾ സുന്ദരം .
രാത്രിയാവട്ടെ
നമുക്ക് പതിയെ
രാത്രിയിലേക്കിറങ്ങി നടക്കാം.
പിന്നെ,
ഉണരുമെന്ന ആദിയില്ലാതെ
ഉറങ്ങാം