മഴ പാടുന്ന ഗസലുകളിൽ
നിന്റെ മൗനത്തിന്റെ
ഈണം ചാലിച്ചിരിക്കുന്നല്ലോ.
അതിന്റെ ശ്രുതിയിൽ
നിന്റെ ചിരിയുടെ
ഏറ്റക്കുറച്ചിലുകൾ.
താളത്തിൽ
നിന്റെ മന്ത്രണങ്ങളുടെ
സാരള്യം.
രാഗങ്ങളിൽ നിന്റെ
അനുരാഗത്തിന്റെ
മധുരലയം.
അലിവോടെയൊഴുകുന്ന
സ്വരത്തിൽ
നിന്റെ മൊഴിയുടെ
ഭാവഭേദങ്ങളും.
മഴ ഒരു ഗസലാണ്;
നീ ഒരു മഴയും.