ഒറ്റപ്പെട്ട ചില ഫ്രെയിമുകളുണ്ട്
ഓർമകളിൽ.
ആദ്യമായി നിന്നെ കണ്ട
വഴിയുടെ ഒരു ലോംഗ് ഷോട്ട്.
നിന്റെ കണ്ണിമകളിലെ
പ്രണയം ഒപ്പിയെടുത്ത്
എന്റെ കണ്ണുകളെടുത്ത
ഒരു ക്ലോസ് ഷോട്ട്.
നിശ്വാസങ്ങളുടെ
നിശ്ശബദ സംഗീതം ചേർന്ന
ഒരു ഹൈ ആംഗിൾ ഷോട്ട്.
പിന്നെ സ്വപ്നത്തിൽ മാത്രം കണ്ട,
നമ്മൾ മാത്രം നിറഞ്ഞ
ആ ഫുൾ ഫ്രെയിം.
എല്ലാം ചേർത്തു വച്ച്
ജീവിതം ഒരു ചലച്ചിത്രമാക്കണം.
പ്രണയം മാത്രം പറയുന്ന
ഒരു മനോഹര ചിത്രം!