2019 മേയ് 19, ഞായറാഴ്‌ച

മറവി

എത്ര താഴിട്ടു പൂട്ടിയിട്ടും
പ്രിയതരമായ ഓർമ്മകളും കൊണ്ടു
കടന്നു കളയുന്ന
മറവിയെപ്പോലൊരു കള്ളനെ
ഞാനിതു വരെ കണ്ടിട്ടില്ല.