2019 ഫെബ്രുവരി 10, ഞായറാഴ്‌ച

ശ്യാമം


കറുപ്പ്, നിങ്ങളുടെ നിറങ്ങളിൽ നിന്ന്
എന്നും പുറത്തായിരുന്നു.
എന്നാൽ കറുപ്പ് ആദിമ നിറമാണ്.
മറ്റെല്ലാ നിറങ്ങളോടും
കലഹിച്ച് ഒറ്റയ്ക്കു നില്ക്കുന്ന
നിറമില്ലാത്ത നിറം.

ഒന്നുമില്ലാതിരുന്നപ്പോൾ
ഉണ്ടായിരുന്നത്.
ഒന്നുമില്ലാതാകുമ്പോൾ
ബാക്കിയാവുന്നത്.

എല്ലാ നിറങ്ങളും കെടുമ്പോൾ
അന്ന്
കറുപ്പിനെ നിങ്ങളിറയും.