വെളിച്ചത്തിനുള്ളിൽ
ഇരുട്ട് ഒളിച്ചിരിക്കുന്നതു പോലെ
വാക്കുകളുടെ വിടവുകളിൽ
മൗനം ഒളിയുന്നത് പോലെ
ഉണർവുകളുടെ ഇടവേളകളിൽ
ഉറക്കം പതിയിരിക്കുന്നത് പോലെ
ഓർമ്മകൾക്കിടയിൽ
മറവി തങ്ങുന്നത് പോലെ
എത്ര സമർത്ഥമായാണ്
പ്രണയവും മരണവും
ജീവിതത്തിന്റെ വഴിത്തിരിവുകളിൽ
ആരുമറിയാതെ
പതുങ്ങിയിരിക്കുന്നത്.