2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച

ലാഭവും നഷ്ടവും

അന്ന്‌
ഇഷ്ടമാണെന്നൊരു വാക്കു മതിയായിരുന്നു
എനിക്കു നിന്നിൽ
ഒരു പുതിയ ലോകം കിട്ടാൻ

ഇന്ന്‌
ഇഷ്ടമല്ലെന്ന നിന്റെ വാക്കു തികയുന്നില്ല
നിന്നിൽ നഷ്ടമായ എന്റെ ലോകം തിരിച്ചു കിട്ടാൻ