2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച

ബോൺസായ്

വൻമരങ്ങൾ മുറിച്ചു മാറ്റി
അവയെല്ലാം കുറുതാക്കി വളർത്തിയവർ
മഴയുടെ അടിവേര്‌ മുറിച്ച്‌
ചെറുതാക്കി
കുപ്പിയിലാക്കി.

പിന്നീട്‌ പെയ്ത മഴയൊക്കെ
കുപ്പിയിലൊതുങ്ങുന്ന വിധിയോർത്ത്‌
സ്വയം ചെറുതായി.
ഇപ്പോൾ
കുഞ്ഞൻ മഴ മാത്രം.