പായൽ പിടിച്ച് പൊട്ടിപ്പൊളിഞ്ഞ
ആ പഴയ ചെറിയ കൽപ്പടവിന്
ഉൾക്കൊള്ളാവുന്നതിനും അപ്പുറത്തേക്ക്
അവൾ വളർന്നതറിയാതെ,
പടവുകൾ അവളൊരുപാട്
കയറിപ്പോയതറിയാതെ,
അയാൾ അന്നും
ആ പഴയ കൽപ്പടവിൽ
അവളെക്കാത്തിരുന്നു.
ആ പഴയ ചെറിയ കൽപ്പടവിന്
ഉൾക്കൊള്ളാവുന്നതിനും അപ്പുറത്തേക്ക്
അവൾ വളർന്നതറിയാതെ,
പടവുകൾ അവളൊരുപാട്
കയറിപ്പോയതറിയാതെ,
അയാൾ അന്നും
ആ പഴയ കൽപ്പടവിൽ
അവളെക്കാത്തിരുന്നു.