2017 ഏപ്രിൽ 1, ശനിയാഴ്‌ച

റൈറ്റേഴ്സ്‌ ബ്ലോക്ക്‌ അഥവാ ഡെത്ത്‌ ഓഫ്‌ ദി ഓതർ

ജീവിതം കവിതയാണെന്ന പ്രമേയത്തിലൊരു
കവിതയെഴുതാൻ തുനിഞ്ഞതായിരുന്നു.
കവിതയുടെ ഒരു വരി മുറിഞ്ഞ്‌
ഹൃദയത്തിന്റെ ഞരമ്പിൽ കുടുങ്ങി.

ഡോക്ടർ പറഞ്ഞു
ബ്ലോക്ക്‌ വന്നതാണെന്ന്.

ഓപറേഷൻ കഴിഞ്ഞ്‌
പുറത്തെടുത്തപ്പഴേക്കും
പകുതി മുറിഞ്ഞ കവിത
മരിച്ചിരുന്നു