2017 മാർച്ച് 30, വ്യാഴാഴ്‌ച

തമാശയും കാര്യവും


മനസ്സിന്റെ ചുവരിൽ
പണ്ടു നീ വെറും തമാശയ്ക്കു കോറിയിട്ടു പോയ
'ഇഷ്ടമാണൊരുപാടെ'ന്ന വരികൾ,
ഓരോ മഴയത്തും മറവിയുടെ
ക്ലാവു നീങ്ങുമ്പോൾ കാര്യമായി തെളിയുന്നുണ്ട്‌.
ഇതെന്തൊരു തമാശയെന്നു പുറത്ത്‌ ആശ്വസിക്കുമ്പോഴും
കാര്യമായി നോവുന്നുണ്ട്‌  ഉള്ള്‌.