2017 മാർച്ച് 24, വെള്ളിയാഴ്‌ച

കവിതയും ചൂണ്ടയും തമ്മിൽ


കവിതയെഴുത്ത് ഒരു ചൂണ്ടയിടലാണ്‌.
എറെ നേരം ധ്യാനിച്ചിരുന്നലാണ്‌
വേണ്ട വാക്ക് മനസ്സിന്റെ ചൂണ്ടയിൽ കുരുങ്ങുന്നത്.
ഏത്ര ശ്രമിച്ചാലും ചിലപ്പോൾ
ഒരു മീൻ കണക്കെ അതു വഴുതി മാറും.
അല്ലെങ്കിൽ പാഴ്‌വാക്കുകൾ വാല്മാക്രികളായി
വന്നു പൊതിയും.
പിന്നെയും അടുത്ത വാക്കിനായുള്ള കാത്തിരിപ്പാണ്‌.

ചുരുക്കിപ്പറഞ്ഞാൽ ഒരോ കവിതയെഴുത്തും ഒരു ചൂണ്ടയിടലാണ്‌;
അല്ലെങ്കിൽ ഒരോ ചൂണ്ടയിടലും ഒരു കവിതയെഴുത്താണ്‌.