പുലരി
വെയിൽച്ചീളു കൊണ്ടൊരു
രാത്രി തകരുന്നത്
വർഷം
കറുപ്പും വെളുപ്പും നിറമുള്ള തുള്ളികൾ
പെയ്തൊഴിഞ്ഞു പോയത്
ഓർമ
ഹൃദയത്തിന്റെ മഞ്ഞച്ച താളിൽ
ഇനിയും വായിച്ചെടുക്കാവുന്നത്
പേക്കിനാവ്
മനസ്സ് കിടത്തിയുറക്കിയ ചിന്തകൾ
ഞെട്ടിയുണരുന്നത്
മരണം
മയക്കം ഉറക്കമുണരാൻ മടിക്കുന്നത്
ഘടികാരം
നിമിഷങ്ങൾ പൊടിഞ്ഞപ്രത്യക്ഷമാകുന്നിടം