2017 മാർച്ച് 23, വ്യാഴാഴ്‌ച

മൗനം

                                                                 

മൗനത്തിന്റെ തടവറയിലാണ്‌
വാക്കുകൾ പിടഞ്ഞു മരിക്കുന്നത്‌.
പറയാൻ വെമ്പിയിട്ടും
മൗനത്തിന്റെ താഴിട്ടു പൂട്ടി നമ്മൾ
എത്ര ഏറ്റുപറച്ചിലുകളെ.
നിങ്ങളുടെ മൗനത്തിന്റെ
വാൾമുനത്തുമ്പിൽ
പിടഞ്ഞു മരിച്ചെത്ര ജന്മങ്ങൾ .
ഒരു വാക്കിന്റെ
നൂൽത്തുമ്പു മതിയായിരുന്നല്ലോ
അതിൽ പലർക്കും
ജീവിതത്തിലേക്കു പിടിച്ചു കേറാൻ.