മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട് ഞാനൊരു മഴച്ചിത്രം.വേനലിലും ഇരച്ചെത്തുന്നുണ്ട് മഴയോളം തണുപ്പുള്ള മഴയോർമ്മകൾ.
സ്മൃതികളുടെ ഇലത്തുമ്പുകൾ മരം പെയ്യുന്നുണ്ട്.
മീനച്ചൂട് ആത്മാവിൽ തീർത്ത വിള്ളലിലൂടെ ഊർന്നു വീഴുന്നുണ്ട് മഴത്തണുപ്പ്.
ഹൃദയത്തിന്റെ ചേമ്പിലയിൽ വറ്റാതെ നിൽപ്പുണ്ട് രണ്ടു മഴമുത്തുകൾ.
എന്റെ വേനൽക്കിനാവുകളിലും പെയ്യുന്നുണ്ടൊരു കുളിർമ്മഴ!