2020 ജൂൺ 8, തിങ്കളാഴ്‌ച

മഴയാത്ര

മുമ്പേ പോയ വണ്ടികളൊന്നിൽ
നമ്മിൽ ആരെങ്കിലും ഒരാൾ
കേറിയിരുന്നെങ്കിൽ
ഈ മഴവണ്ടി നമുക്ക്
നഷ്ടമായേനേ;
ഈ മഴയാത്രയും