ഓർമകൾ ഉറുമ്പുകളെപ്പോലെയാണ്
ചോണനുറുമ്പു പോലെ
കടിച്ചു നോവിക്കാതെ
മേനിയാകെ പടർന്ന് അസ്വസ്ഥമാക്കുന്നവ;
കട്ടുറുമ്പു പോലെ അരിച്ചുവന്ന്
കടിച്ചു കുടയുന്നവ;
പുളിയുറുമ്പു പോലെ
ഇറുകിക്കൂടി പോകാൻ മടിക്കുന്നവ;
പറിച്ചെറിഞ്ഞിട്ടും
നീറ്റൽ ബാക്കിയാക്കി നോവിക്കുന്നവ;
മധുരമായ നിമിഷങ്ങളെ ചുറ്റിപ്പറ്റി,
കുഞ്ഞുറുമ്പുകൾപോലെ
കുഞ്ഞുറുമ്പുകൾപോലെ
പോകാൻ മടിച്ചു നിൽക്കുന്നവ.
ഉറുമ്പിൻ കൂട്ടം പോലെ
അരിച്ചു വരുന്നുണ്ട്
പല പല ഓർമകൾ