2019 ജൂൺ 22, ശനിയാഴ്‌ച

മീനും ജലാശയവും

ജലമെന്ന ആശയത്തിൽ
മീൻ എന്നും ഉറച്ചു നില്ക്കുന്നു

കരയും കായലും പുൽകുന്ന
തവളയെപ്പോലെ അവസരവാദിയാകാൻ
മീനിനു കഴിയില്ല.
സ്വന്തം 'ആശയം' വിടുന്നതിനെക്കാൾ നല്ലത്
പിടഞ്ഞു മരിക്കലാണെന്ന്!