2019 ജൂൺ 28, വെള്ളിയാഴ്‌ച

ആറ്റിത്തണുപ്പിച്ച വാക്കുകൾ

തിളയ്ക്കുന്ന പാൽ കണക്കെ
ഉള്ളിൽക്കിടന്നു
പതഞ്ഞു പൊങ്ങിയിട്ടും
പല വട്ടം
ചില വാക്കുകളെ
ചിന്തിപ്പോകാതെ
നിൻ്റെ മുമ്പിൽ
മൗനം കൊണ്ട്
ആറ്റിത്തണുപ്പിച്ചിരിക്കുന്നു
ഞാൻ