നല്ല മഴത്തുള്ളികൾ
വേഗം വീണ് മൺവീടിലൊളിക്കുന്നു.
എന്നാൽ, ചില ചീത്ത, താന്തോന്നികളായ
വേഗം വീണ് മൺവീടിലൊളിക്കുന്നു.
എന്നാൽ, ചില ചീത്ത, താന്തോന്നികളായ
മഴത്തുള്ളികളുണ്ട്;
ഇലത്തുമ്പുകളിൽ നിന്നൂർന്നു വീഴാൻ മടിച്ച്
ആകാശത്തെ നോക്കി നില്ക്കുന്നവ.
ഇലത്തുമ്പുകളിൽ നിന്നൂർന്നു വീഴാൻ മടിച്ച്
ആകാശത്തെ നോക്കി നില്ക്കുന്നവ.