2017 ജൂൺ 19, തിങ്കളാഴ്‌ച

മഴയും വായനയും

മഴയും വായനയും തമ്മിലെന്ത്‌?പലതുമുണ്ട്‌.
പുറത്ത്‌ മഴ തിമിർക്കുമ്പോൾ ഒരു പുസ്തകമെടുത്ത്‌ പുതിയ വായനായിടങ്ങളുടെ ചൂടേൽക്കുന്നതൊരു സുഖമല്ലേ...?

മഴക്കഥകളും കവിതകളും വായിച്ചിനിയും കൊതി തീർന്നിട്ടില്ല.എല്ലാ കഥകളിലും മഴയുടെ സംഗീതവും ആർദ്രതയും സൂക്ഷിക്കുന്ന ടി.പത്മനാഭന്റെ എഴുത്ത്‌, മഴയെ സ്നേഹിച്ച പദ്മരാജന്റെ മഴയോളം മനോഹരമായ കഥകൾ, ഒരു കുഞ്ഞു പുസ്തകത്തിനുള്ളിലൊരു പെരുമഴ സൂക്ഷിച്ച 'മഴപ്പുസ്തകം'- എല്ലാം മനസ്സിന്റെ വായനാമുറികളിൽ ഭദ്രമായിരിപ്പുണ്ട്‌, ഇപ്പോഴും.
ഓരോ വായനയും ഒരു പെരുമഴയല്ലേ?
വാക്കുകളുടെ ആകാശത്തു നിന്നും അർത്ഥങ്ങളുടെ മേഘങ്ങൾ പെയ്യുന്നത്‌...

അങ്ങനെയങ്ങനെ, വായനയിൽ മഴ അലിഞ്ഞു ചേർന്നിരിക്കുന്നുവെങ്കിലും മഴയെ വായിക്കാൻ മാത്രം ഇതു വരെ കഴിഞ്ഞിട്ടില്ല!