2021 ജൂൺ 12, ശനിയാഴ്‌ച

ദ്വീപ്

റ്റെപ്പെട്ട ദ്വീപല്ല ഹൃദയം.

ധമനികളിലൂടെ,
ജീവരക്തത്തിലൂടെ
നിരന്തരം
സേഹമൂട്ടി ഉടലോട് ചേർന്നു
നിൽക്കുന്നുണ്ടത്

മനസ്സ്
വെറും ദ്വീപായി മാറിയ ആരോ
കാണാപ്പുറത്തിരുന്ന്
സിരകളിൽ വിഷം കലർത്താൻ
നോക്കുന്നുവെങ്കിലും!